കോട്ടയം: മന്ത്രി വീണാ ജോർജ് കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനു ശേഷം ചികിത്സ കഴിഞ്ഞ് കഴുത്തിൽ കോളറുമണിഞ്ഞ് പൊതുപരിപാടികൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ കോളർ ആണ് താരം എന്ന പേരിൽ ആഷാ ലോറൻസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. വീണാ ജോർജിന്‍റെ ഫോട്ടോ ഉൾപ്പെടുത്തിയാണ് പോസ്റ്റ്. പ്രമുഖ സിപിഎം നേതാവായിരുന്ന എം.എം. ലോറൻസിന്‍റെ മകളാണ് ആഷാ ലോറൻസ്. അടിയന്തരാവസ്ഥ സമയം ജയിലിൽനിന്നു വന്ന എം.എം. ലോറൻസ് കോളർ ഇട്ടാണ് വന്നതെന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. സിപിഎമ്മിന്‍റെ പുതിയ രീതികളോടുള്ള തികഞ്ഞ പരിഹാസം പോസ്റ്റിൽ കാണാം. എം.എം. ലോറൻസ് അടക്കമുള്ള സിഐടിയു നേതാക്കളെ സിപിഎമ്മിൽ വെട്ടിനിരത്തിയെന്നും ആരോപിക്കുന്നു. സിപിഎമ്മിന്‍റെ പ്രമുഖനേതാക്കളെ ട്രോളിയാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിന്‍റെ പൂർണരൂപം:
അടിയന്തരാവസ്ഥ സമയം
പരോളിൽ ജയിലിൽ നിന്ന് വന്ന
MM Lawrence കോളർ ഇട്ടാണ് വന്നത്
അയ്യോ ഇത് എന്ത് പറ്റി എന്ന് അമ്മയും ഞങ്ങളും ചോദിച്ചില്ല
കാരണം
അപ്പച്ചൻ ജയിലിൽ നിന്ന് കത്ത് അയച്ചിരുന്നു
വിവരങ്ങൾ വിശദമായി എഴുതിയിരുന്നു
അപ്പച്ഛൻ കുളിക്കാൻ പോകുന്ന തക്കത്തിന്
Abiയും ഞാനും കോളർ എടുത്ത് ഇട്ട് നോക്കി
അപ്പച്ഛൻ വൈകീട്ട് നടക്കാൻ പോകുമ്പോൾ ആൾക്കാർക്ക് അത്ഭുതം സങ്കടം ഒക്കെ ആണ്
Police മർദ്ദനത്തിൽ കഴുത്തിന് മാരകപരിക്ക് പറ്റി
എന്തോ രോഗം ആണ് എന്നൊക്കെ എറണാകുളം നഗരത്തിൽ സംസാരം ഉണ്ടായിരുന്നു
അടിയന്തരാവസ്ഥ സമയത്ത് വിയ്യൂർ ജയിലിൽ എന്തായാലും പൊലീസ് മർദ്ദനം ഉണ്ടായിരുന്നില്ല
അവിടെ എല്ലാരും സന്തോഷത്തിൽ ആയിരുന്നു
Jailmates ആയി
ഒ രാജഗോപാൽ ജീ
Adv Thampan Thomas
മുതലായവർ ഉണ്ടായിരുന്നു
റോസാച്ചെടി പരിപാലിക്കൽ
വായന
ഷട്ടിൽ ബാഡ്മിൻ്റൺ
കാരംസ്
ജയിൽ ദിനങ്ങൾ ആനന്ദകരമായിരുന്നു
വിയ്യൂർ ജയിലിൽ
അത് കണ്ണൂരെ ആൾക്കാരോട് ചോയിച്ച് ചോയിച്ച് മനസിലാക്കണം
വീണ കൊച്ചമ്മൻ്റെ കഴുത്ത് പൊലീസ്കാരനും പൊലീസ്‌കാരിയും പിടിച്ച് തിരിച്ച് പിരിച്ച് കൊടുത്ത വാർത്ത വന്നപ്പോൾ മാത്രം ആണ്
ഞാൻ ഒരു വിവരം അറിയുന്നത്
വാഴക്കുല കട്ട് എടുത്ത് PhD നേടിയ പൊതി ച്യോറ് Specialist ച്യേച്ചി യും
State Committee Member ആണ്
അമ്പമ്പോ
CPKM ൻ്റെ ലോകനിലവാരം
ഇത്ര ഉയരത്തിൽ എത്തുന്നതിന്
മുന്നേ
State Committee യിൽ നിന്ന്
MM Lawrence ഉൾപ്പെട്ട CITU Group കാരെ വെട്ടി നിരത്തിയ
സഖാവ് VS നോടും
സഖാവ് പിണറായി വിജയനോടും വളരെ അധികം നന്ദി


പൊതി ച്യോ റ് Specialist ചേച്ചിൻ്റെയും
കഴുത്ത് ഉളുക്ക് Specialist മന്ത്രിൻ്റെയും
ഭാഷ പരിമിതൻ റഹീം ക്കാൻ്റെയും കൂടെ ഇരിക്കാൻ ഉള്ള
യോഗ്യത ഒന്നും
സഖാവ് ഗൗരിയമ്മ
സഖാവ് സുശീല ഗോപാലൻ
സഖാവ് സരോജിനി ബാലാനന്ദൻ
സഖാവ് എം.സി ജോസഫൈൻ
ഇവരൊക്കെ ഇരുന്ന കസേരയിൽ
ആണ്
ഇല്ലാത്ത കഴുത്തിന് വല്ലാത്ത കോളറും
ഇല്ലാത്ത വാഴകുല ടെ പേരിൽ വല്ലാത്ത PhD എടുത്ത പൊതി ച്യോറ്
ചാച്ചിയും ഇരിക്കുന്നത്


മേൽ പറഞ്ഞവരൊക്കെ കമ്യൂണിസ്റ്റ്ക്കാർ എന്ന നിലയിൽ എന്തൊക്കെ കുറവ് ഉണ്ടായിരുന്നവർ ആയിരുന്നു എങ്കിലും
പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരാണ്
പാർട്ടി കൂറ് ഉണ്ടായിരുന്നവർ ആയിരുന്നു
അടിയന്തരാവസ്ഥ സമയത്ത് ആദ്യമായി കണ്ടപ്പോൾ മുതൽ
അടുത്ത കാലം വരെ കഴുത്ത് കോളറിന് Skin Colour ആയിരുന്നു
വീണ കൊച്ചമ്മൻ്റെ ഭാഗ്യം
സാരിക്ക് മാച്ചിംഗ് കളറുകളിൽ
കഴുത്ത് കോളർ മാർക്കറ്റിൽ
Available ആണല്ലോ
ഇല്ലെങ്കിൽ നമ്മൾ
അമ്മേറിക്കാ യിൽ നിന്ന്
വിഴിഞ്ഞം PORT ൽ ഇറക്കില്ലേ
കഴുത്തിന് പിടിച്ച് തിരിച്ച് പിരിച്ച് കൊടുത്ത പൊലീസ്കാരൻ്റെയും കാരിൻ്റെയും Best Time
3-ാം ഊഴത്തിൽ വച്ചടിവച്ചടി Promotion അല്ലേ
കുന്തോം കുടച്ച ക്രോം മന്ത്രി, മന്ത്രി സ്ഥാനം രാജി വച്ചപ്പോൾ
ചേച്ചിമാർ കരച്ചിലോട് കരച്ചിലായിരുന്നു
ഈ ആറൻമുളക്കാര് എന്തൊരു
മനുസൻമാരാണ്
അവരുടെ MLA കൊച്ചമ്മൻ്റെ കഴുത്ത് ഉളുക്കിയിട്ട്
നെഞ്ചത്ത് അടിച്ച് നെല വിളിക്കാൻ
ഒരാറ്റ എണ്ണം ഇല്ലേ മണ്ഡലത്തിൽ
മഹിളാ ഫെഡറേഷൻ സഖാത്തികൾ ഇല്ലേ
മന്ത്രി കൊച്ചമ്മയ്ക്ക്
രക്ഷാപ്രവർത്തകരായി
എറണാകുളം DC യിലെ
ഗുണ്ടാ സഖാത്തികളെ നിയോഗിക്കേണ്ടതാണ്
Local Party ൻ്റെ
ദേശീയ STATE Committee
പരിഗണിക്കേണ്ടതാണ്
ഗുണ്ടാ സഖാത്തികൾടെ സേവനം
സജി അച്ചായൻ
റഹീം കാ
ഗോവിന്ദേട്ടൻ
സഖാവ് വിളി അതൊക്കെ ഒരു കാലം

